എം . എന്‍ .ശശിധരന്‍ ..

Monday, June 21, 2010

ബ്ലോഗ്‌ പരിചയം

എം . എന്‍ .ശശിധരന്‍ ..

വിചാരങ്ങള്‍

http://www2.picturepush.com/photo/a/3662310/640/3662310.jpg


http://otherside-vichaarangal.blogspot.com/ ...വിചാരങ്ങള്‍ ..

തൃശൂര്‍ ജില്ലയിലെ കട്ടകാബാല്‍ സ്വദേശി.
ഇപ്പോള്‍ ഗവണ്മെന്റ് ഓഫ് ഡല്‍ഹി പ്രിന്‍സിപ്പള്‍ അക്കൌണ്ട്സ്ഓഫീസ്സില്‍
ജോലി ചെയ്യുന്നു ...
ഭാര്യ .. കവിത
രണ്ടു കുട്ടികള്‍ ..രൂപശ്രീ ദീപശ്രീ..

ആധുനിക കവിതകളുടെ നിഷേധാത്മകവും എന്നാല്‍ ചിന്തോദ്ദീപകങ്ങളുമായ സ്ഫുരണങള്‍ വായനക്കാരനിലേക്ക് ശക്തമായി പകരാന്‍ പര്യാപ്തമായ ചുരുക്കം എഴുത്തുകാരില്‍ ഒരാളാണ് ശ്രീ എം.എന്‍. ശശി
സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ ആയ ഓര്‍ക്കുട്ടില്‍ ഏറെ പ്രശസ്തനായ കവി ബ്ലോഗിലും പരിചിതനാണ്..
അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ ആയ "വിചാരങ്ങള്‍ "ഗൌരവമായ വായന ഇഷ്ട്ടപ്പെടുന്ന വായനക്കാര്‍ക്ക് എന്നുമൊരു
മുതല്‍ കൂട്ടാണ്‌.. ഒരു രചന പോലും വായനക്കാരോട് സംവദിക്കാതെ പോയിട്ടില്ല ..കാലത്തിനോട് നിരന്തരം കലഹിക്കുന്ന ..അനീതികളോട് വിട്ടു വീഴയില്ലാതെ പൊരുതുന്ന കവിയെ കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു ..അദ്ധേഹത്തിന്‍റെ ഓരോ രചനകളും വ്യത്യസ്തമായ വിശ്വമാനവികതയുടെ നേക്കുള്ള വാക്ക്ശരങളാണെന്നതു കൊണ്ട് തന്നെ അത് മുറിവേല്‍പ്പിക്കുന്നത് അത് വരെ സ്വയം വെട്ടിപ്പിടിച്ചതും തട്ടിപ്പറിച്ചതുമായ ജന്മികളുടെ നാട്ടുരാജഗണങ്ങളെയാണെന്നതും സത്യം മാത്രം.അത് കൊണ്ട് തന്നെ കാല്‍ക്കീഴിലെ മണ്ണൊലിപ്പിനെ പ്രതിരോധിക്കാന്‍ വിമറ്ശകപ്പട്ടാലത്തിനെ കൂലിക്കെടുത്ത നാട്ടുപ്രമാണികളുടെ നിരന്തരമായ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടിയും വന്നിട്ടുണ്ട് പ്രതിഭാധനനായ കവിക്ക്.

ഉദാഹരണത്തിന് അദ്ധേഹത്തിന്‍റെ നുണ എന്ന കവിത...


"നീ തിരിച്ചു നടക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്,
ഒന്നോര്‍ക്കുക,
വെട്ടിയിട്ട ശിരസ്സുകള്‍,
ദുശ്ശകുനങ്ങളായി കണ്ണില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍,
കയറി നിന്ന ഒളിയിടം പോലും
ഒറ്റു കണ്ണുകള്‍ പിഴുതെടുക്കുമ്പോള്‍,
നീ നടക്കാന്‍ തുടങ്ങുന്ന വഴി,
ശാന്തിയുടെ നുണനിറമുള്ള,
ചതിനിലമാണ്.

നീ കത്തിച്ചു വെക്കുന്ന മെഴുകുതിരി,
ചോരപുരണ്ട ചരിത്രത്തിന്റെ
വിശുദ്ധി ചമഞ്ഞ
അടയാളത്തിന് മുന്നിലാണ്.

കുഞ്ഞാടുകള്‍ നടന്നുപോകുന്ന പച്ചപ്പ്‌
അവരുടെ അബോധത്തിന്റെ
അണിയിച്ചൊരുക്കിയ മായക്കാഴ്ച."
http://www5.picturepush.com/photo/a/3662298/640/3662298.jpgപൌരോഹിത്യത്തിന്‍റെ നിരന്തരമായ കടന്നു കയറ്റം തെറ്റില്‍ നിന്ന് തെറ്റിലേക്കുള്ള മുതലക്കൂപ്പാവുന്നു എന്നും നന്മയുടെ വാതിലുകള്‍ തുറക്കുന്നതിന് പകരം കൊട്ടിയടക്കപ്പെടുന്നു എന്നും കവിത എത്ര മനോഹരമായി പറയാതെ പറയുന്നു.ഒറ്റവായനയില്‍ സുരത ശേഷം ഒടിഞ്ഞ് തൂങ്ങുന്ന ലിംഗം എന്ന വിശേഷണത്തിന്‍റെ ഭൌതികമായ ഗോചരതയിലേക്ക് സാധാരണക്കാരന്‍ വായിച്ചു കയറുകയും യേശുവിനെ അപമാനിച്ചു എന്ന വിശ്വാസിയുടെ ധര്‍മ്മത്തിലേക്ക് ആവേശഭരിതനായി എടുത്ത് ചാടുകയും ചെയ്യുമെങ്കിലും ശാന്തമായി , ചിന്തകളെ പണയം വെയ്ക്കാതെ ഒന്നു കൂടി വായിച്ചാല്‍ കവി പറയുന്ന സത്യങ്ങളിലേക്ക്‌ ഒരു പുതു വിപ്ലവത്തിന്‍റെ നാന്ദി വിശ്വാസികളില്‍ നിന്ന് തന്നെ ഉണ്ടാവാനും പര്യാപതമാണ് വരികളിലെ ഗോപ്യമായ ആശയാവേഗങ്ങള്‍ എന്ന് സമ്മതിക്കേണ്ടി വരും.ഇവിടെയാണ് എം.എന്‍. ശശിധരന്‍ എന്ന കവിയുടെ തുറന്നെഴുത്ത് സഫലമാവുന്നത്. ചുറ്റുപാടുകളില്‍ നിന്ന് കിട്ടുന്നതിനെ അപ്പാടെ പകര്‍ത്തി കയ്യടി വാങ്ങാന്‍ തയ്യാറാവാത്ത ഒരു വ്യക്തിത്വമാണ് ഇദ്ദേഹം. പകരം ചുറ്റുപാടുകളില്‍ കാണുന്ന കാഴ്ച്ചകളോട് സമരസപ്പെടാതെ അതിലെ തിന്മകള്‍ക്കെതിരെ സമരം ചെയ്യുകയാണ് ശ്രീ. എം.എന്‍.
ചാവുമ്പോള്‍ എന്ന മൂന്നു കവിതകളില്‍ മരണത്തിന്റെ മൂന്നു ഭാവങ്ങള്‍അദ്ദേഹം വരച്ചിടുന്നു ..

http://3.bp.blogspot.com/_ZrVFWzQ-9sw/Sw5YidixpGI/AAAAAAAAAAM/CV0_k0vlK3w/S220/IMG0153A.jpg

"ജനിച്ചപ്പോഴേ മരിച്ച കുഞ്ഞിന്റെ
കുഴിവെട്ടുകാരന്റെ എളിയിലിയിലിരുന്ന
മെനക്കെടി കൈക്കൊട്ടിനോട്
മരിപ്പെന്നു പറഞ്ഞാല്‍
ഇങ്ങനെയാകണം അല്ലെ ചങ്ങാതി ..
ആളെ മിനക്കെടിക്കാതെ..."

ജീവിതത്തിന്റെ നിരര്‍ത്ഥകത ചുരുങ്ങിയ വരികളില്‍ എത്രെ സുന്ദരമായി അദ്ദേഹം പറഞ്ഞു വെക്കുന്നു..

മുത്തം എന്ന കവിത.വായനക്കാരന്റെ .മസ്സിനെ നോമ്പരപ്പെടുത്താതെ പോകുന്നില്ല .
രാഷ്ട്രീയ പകയുടെ പേരില്‍ നടക്കുന്ന അറും കൊലകള്‍ ...പെറ്റമ്മയുടെ കണ്ണീരു കാണാതെ പോകുന്നു ..

"വേട്ടയാടി നുറുക്കപ്പെട്ട
പുത്രന്റെ നെറ്റിയില്‍
പെറ്റമ്മ കൊടുക്കുന്ന അവസാന മുത്തം
കാണുന്നവര്‍ നിന്ന നില്‍പ്പില്‍ ഉരുകം
ഏതു കൊടിയുടെ തണലില്‍ നിന്നാലും ..

വഴി ...രക്തധാരയില്‍ ..സ്വര്‍ണ മത്സ്യം ..
ശലഭം പറയുന്നത്.. നീ ..മുള്ള്..കച്ചവടം .."

മരവും കോടാലിയും ..എന്നിങ്ങനെ ഓരോ കവിതയും വ്യത്യസ്ത മായ വായനാ അനുഭവമായി മാറുകയാണ് ..

"വിചാരങ്ങള്‍ " എന്ന അദ്ദേഹത്തിന്‍റെ ബ്ലോഗ് വായനക്കാരുടെ ഇഷ്ട്ട ബ്ലോഗ്‌ ആയി മാറുകയും ശശിധരന്‍ എന്ന കവി
ഇലക്ട്രോണിക് മീഡിയകള്‍ക്കപ്പുറം മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന കാലം അതി വിദൂരമല്ല ...
അദ്ദേഹത്തിന് ബ്ലോത്രത്തിന്റെ ആശംസകള്‍ .............

7 comments:

Anonymous said...

ശശിയേട്ടന്റെ കവിതകള്‍ ധാരാളം വായിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ഞാന്‍ .അദ്ദേഹത്തിന്റെ രചനാ രീതി സാധാരണയില്‍ നിന്നും വളരെ വിഭിന്നമാണ് . കൂര്‍പ്പിച്ച വാക്കുകള്‍ കൊണ്ട് പത്മവ്യൂഹം തീര്‍ത്തു ഈ കവി തീരാത്ത പോരാട്ടത്തിലാണ് . കവിയ്ക്കും അദ്ദേഹത്തെ വളരെ മനോഹരമായി പരിചയപ്പെടുത്തിയ ബ്ലോത്രത്തിനും എന്റെ അഭിനന്ദനങ്ങള്‍..ആശംസകള്‍..

ഗോപി വെട്ടിക്കാട്ട് said...

ശശിധരനും അദ്ദേഹത്തെ പരിചയപ്പെടുത്തിയ
ബ്ലോത്രത്തിനും ആശംസകള്‍ ...

indu said...

വ്രണിത ഗീതം
sasidharan.m.n.

ഏതു പൂവിന്‍ കഴുത്തറുത്താണെന്റെ
പാനപാത്രം നിറച്ച്ചതെന്‍‍ മിത്രമേ
ഏതു പ്രാവിന്‍ കുറുകലാണന്നെന്റെ
നെഞ്ചടുപ്പില്‍ നീ ചുട്ടതെന്‍ മിത്രമേ

ഏതു നക്ഷത്രമുള്ള് കൊണ്ടാണെന്റെ
കരളു കീറി പഴംപാട്ട് തീര്‍ത്തതും
ഏതു മത്സ്യപ്പിടചിലാണന്നെന്റെ
ചങ്കിലിട്ടു നീ കാട്ടില്‍‍ മറഞ്ഞതും

ഏതു മാദക ഗന്ധം പുരട്ടിയെന്‍
ഘ്രാണനാളം പൊലിപ്പിച്ചു നിര്‍ത്തി നീ
ഏതു ഖഡ്ഗത്തിന്‍ മൂളലാണന്നെന്റെ
പ്രാണപത്രങ്ങളില്‍ രാഗം നിറച്ചതും

നിന്റെ നെഞ്ചിന്‍ കിളിക്കൂട്‌ ഭേദിച്ച
കിളികളല്ലോ വിഹായസ്സിലോക്കെയും
നിന്റെയിന്നത്തെ മൌനം തപിപ്പിച്ച
കവിത വീണെന്റെ രസനകള്‍ പൂക്കുന്നു

ആഞ്ഞടിക്കുന്നോരോര്‍മ്മതന്‍ ചാട്ടവാര്‍
മേഞ്ഞു നില്‍ക്കുന്നിതെപ്പോഴും മൂര്‍ത്തമായ്
ചാഞ്ഞു നില്‍ക്കുന്ന ബോധാമാം ചില്ലയില്‍,
ചൂഴ്ന്നു നില്‍ക്കുന്നു പേക്കിനാക്കൂട്ടങ്ങള്‍

murali said...

ഓര്‍ക്കൂട്ടിലെ ഞങ്ങളുടെ സ്നേഹകൂട്ടായ്മയായ ഹരിശ്രീയുടെ മോഡറേറ്ററും സര്‍വ്വോപരി സ്വയം ചിന്തക്കളോട് കലഹിച്ച് കൊണ്ടിരിക്കുന്നവനുമായ ശശിയേട്ടനെ ബ്ലോത്രത്തില്‍ പരിചയപെടുത്തിയത് ഉചിതമായി...ഇന്റര്‍നെറ്റിന്റെ ലോകത്ത്
അദ്ദേഹത്തിന്റെ മനസ്സ് വിഷമിച്ച ഏതോ ഒരു വേളയില്‍ രചയ്ക്കപെട്ട ഒരു രചാന താഴെ ചേര്‍ക്കുന്നു...

M.N. Sasidharan
കുരുടികള്‍.
ഈ ചില്ല് മതിലിനപ്പുറത്തൊരു
അഴുക്കുചാലുണ്ട് .
പാഴ് വഞ്ചികള്‍
അടിഞ്ഞുകൂടുന്ന
സമുദ്രം .
അഴുക്കു തിന്നു വീര്‍ത്ത
ഒരു കുരുടി
കൂടാര ത്തിലേക്ക് നുഴഞ്ഞു കയറുന്നു
ചൂലെടുക്കട്ടെ എന്ന് അവള്‍.
ഒന്നും വേണ്ട,
ഇപ്പുറത്തെ ചൂടിനെ
അത് അതിജീവിക്കില്ല
എന്ന് അവന്‍.
ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നപ്പോള്‍
അവര്‍ അമ്പരന്നു ,
മുറ്റം നിറയെ കുരുടികള്‍.
ചില പുഴുക്കള്‍ ഏതു ചൂടിനേയും
അതിജീവിക്കും.
പെറ്റുപെരുകുകയാണ്,
അതി വേഗം, അതി രൂക്ഷം.
തൂത്തുവാരി കളയണം.
എങ്കിലും
ആ സമുദ്രം ഒരു ആശങ്കയാണ്.

lekshmi. lachu said...

ആശംസകള്‍ ...

ഞാന്‍ എന്റെ സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുകയാണ് said...

ശശി യുടെ കവിതകള്‍ വളരെ വായിച്ചിരിക്കുന്നു.
വളരെ ഇഷ്ടം ഉള്ള ഒരു രേചന രീതി ഉള്ള ആളാണ് അദ്ദേഹം.
വേറിട്ട്‌ നില്‍ക്കുന്ന ഒരു വീക്ഷണം തന്നെയുണ്ട്‌,
അതാവാം ഇത്രയും എഴുതാന്‍ എനിക്ക് തോന്നിയത്..
ഭാവിയുള്ള വാഗ്ദാനം

art said...

sashiyettanu aashamsakal...

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP