അനില്‍ കുര്യാത്തി

Tuesday, June 15, 2010

ബ്ലോഗ്‌ പരിചയം


അനില്‍ കുര്യാത്തിhttp://kuryathikurippukal.blogspot.com/ ...സ്വസ്തി http://amtithakudeeram.blogspot.com/. ...നികുഞ്ജം http://inqwilab.blogspot.com/ .....ഇങ്കിലാബ് സിന്ദാബാദ്

തിരുവനന്തപുരം നഗരത്തില്‍ ചരുവിള വീട്ടില്‍ വിദ്യാധരന്‍ നായരുടെയും ചന്ദ്രികാ തങ്കച്ചിയുടെയും മകന്‍ ..വൈദ്യുതി ബോര്‍ഡില്‍ ജോലി ചെയ്യുന്നു ജോലി ചെയ്യുന്നു ...ഇടതു പക്ഷ ട്രേഡ് യൂണിയന്‍ രംഗത്ത് സജീവ പ്രവര്‍ത്തകനാണ് ..കെ എസ ബി വര്‍ക്കേര്‍സ് അസോസിയേഷന്‍ (സി ടി യു )തിരുനന്തപുരം ജോയിന്റ് സെക്രെട്ടറിയാണ് ..വിവാഹിതന്‍ ..ഭാര്യ രാജ ലക്ഷ്മി .മക്കള്‍ കൃഷ്ണപ്രിയ ..ദേവപ്രിയ ..

ഓര്‍ക്കുട്ട് ..കൂട്ടം ..എന്നീ സോഷ്യല്‍ നെറ്റ് വോര്‍ക്കിലും ഏറെ സുപരിചിതനായ അദ്ദേഹംബ്ലോഗിലും സജീവമാണ് ...ഓര്‍ക്കുട്ടില്‍ എഴുതുന്ന കവികളുടെ കവിതകളുമായി അടുത്തിടെ പുറത്തിറങ്ങിയ ശ്രുതി ലയം കവിതാ സമാഹാരം എന്ന പുസ്തകം അദ്ദേഹത്തിന്‍റെ പരിശ്രമ ഫലമാണ് ..
സ്വസ്തി ..നികുഞ്ജം..ഇങ്കിലാബ് സിന്ദാബാദ് എന്നിങ്ങനെ മൂന്നു ബ്ലോഗുകള്‍ അദ്ദേഹത്തിന്റെതായുണ്ട് ഓരോ ബ്ലോഗും വ്യതസ്തമായ വായനാനുഭവമാണ് വായനക്കാര്‍ക്ക് നല്‍കുന്നത് ....ഇങ്കിലാബ് സിന്ദാബാദ് എന്ന ബ്ലോഗ്‌ ശക്തമായ ഇടതു പക്ഷ ചിന്താഗതി വെച്ചു പുലര്‍ത്തുന്ന വിപ്ലവ കവിതകള്‍ കൊണ്ട് സമൃദ്ധമാകുമ്പോള്‍ മറ്റു രണ്ടു ബ്ലോഗുകളും ജീവിത ഗന്ധിയായ കവിതകള്‍ അലങ്കരിച്ചിരിക്കുന്നു ...എഴുത്തു അദ്ദേഹത്തിനു സമൂഹത്തോട് കലഹിച്ചും സമരസപ്പെട്ടും തന്‍റെ നിലപാടുകള്‍ വിളിച്ച് പറയാനുള്ള മാധ്യമമാണ് ..അത് അദ്ദേഹം ഒട്ടും കലര്‍പ്പില്ലാതെ പറയുകയും ചെയ്യുന്നു..

മനോഹരമായി ചെയ്തിരിക്കുന്ന സ്വസ്തിഎന്ന ബ്ലോഗിലേക്ക് എത്തി നോക്കുമ്പോള്‍ .
ജനിച്ച നാട്ടില്‍ നിന്നും പാലായനം വന്ന കാശ്മീരി പണ്ഡിറ്റ്‌കളുടെ ആത്മ നൊമ്പരമായ വൃക്ഷത്തിന്റെ വേരുകള്‍ ...


ഒരു മടക്ക യാത്രക്കായി
മനസ്സോരുക്കി വച്ച്
വേരറ്റ ശിഖിരങ്ങള്‍ പറിച്ചെറിഞ്ഞു
ഇലപൊഴിച്ചു ജീര്‍ണിച്ചു
കണ്ണീരോഴുക്കി പലായനം
ചെയ്തൊരഭയാര്‍ത്തി.


നിരാശ മുഖ മുദ്രയാക്കിയ ഇന്നത്തെ യുവത്വത്തിന്റെ ആത്മ സംഘര്‍ഷം മനോഹരമായി വരച്ച്‌ കാട്ടുന്ന "ഓര്‍മ്മക്കുറിപ്പുകള്‍‍ "എന്ന കവിതയില്‍ അദ്ദേഹം പറഞ്ഞു വെക്കുന്നു ..

ഇനി വാക്കുകളും
വരകളുമില്ല
നിതാന്തമായ
മൌനത്തിന്റെ
ശൂന്യത മാത്രം.


ചതിയുടെ വാരിക്കുഴികള്‍ തീര്‍ത്ത്‌ സ്വകാര്യത ഒപ്പിയെടുക്കുന്ന "ക്യാമറക്കണ്ണുകള്‍." എങ്ങനെ നമ്മുടെ ജീവിതത്തെ തകര്‍ത്ത് കളയുന്നു

എന്ന്‌ കാട്ടിത്തരുന്നു ..വായനക്കാരന്‍റെ ഉള്ളില്‍ ഒരു നോവായ്‌ പടര്‍ന്നു കയറുന്ന കവിത മനോഹരമാണ് ..
പിന്നെ ,..
വരിവരിയായ് എത്തിയ
തിരമാലകളോട്
അവള്‍ക്കോന്നേ
പറയാനുണ്ടായിരുന്നുള്ളൂ

മൂന്നാംനാള്‍ഈ നശിച്ച
കരയിലെന്നെഉപേക്ഷിച്ചു
"പോകരുതേ"


ജീവിത സായാഹ്നം ശരണാലയങ്ങളില്‍ ഹോമിക്കപെടെണ്ടി വരുന്ന മനുഷ്യരുടെ ...വിലാപങ്ങളാണ് " ശാപചക്രങ്ങള്‍ " എല്ലാം നേടിയിട്ടും
ഒന്നുമില്ലാതെ എരിഞ്ഞു തീരുന്ന ജീവിതങ്ങള്‍ വായനക്കാരന്‍റെ മനസ്സില്‍ ഒരു നീറ്റല്‍ അവശേഷിപ്പിക്കുന്നു

ശരണാലയങ്ങളില്‍
ശാപചക്രങ്ങളില്‍
തിരിയുന്നതാരുടെ
പിടയുന്ന നോവുകള്‍
അവയിലെന്നുണര്‍വിന്റെ
ദീര്‍ഘ നിശ്വാസങ്ങള്‍
ഇല പൊഴിച്ചിരുളിന്റെ
സ്നേഹം നുകര്‍ന്നതും

മനോഹരവും അര്‍ത്ഥ വ്യാപ്തിയുള്ളതുമായ ഒട്ടനവധി കവിതകള്‍ നികുഞ്ജം എന്ന ബ്ലോഗില്‍ നമുക്ക് കാണാം ...
ഹെല്‍മെറ്റ്‌ എന്ന കവിത നിയമങ്ങള്‍ എങ്ങനെ നോക്ക് കുത്തികള്‍ ആകുന്നു എന്നത് തെല്ലൊരു ഹാസ്യാത്മകതയോടെ അവതരിപ്പിച്ചിരിക്കുന്നു .
"പിടിക്കൂ അവരെ "...
കാഴ്ച്ചക്കാര്‍ ആക്രോശിക്കുന്നു
നിയമ പാലകര്‍
ഉപദേശിക്കുന്നു
"അരുത് : അവര്‍ ഹെല്‍മറ്റു ധരിച്ചിട്ടുണ്ട് "
ശൂന്യതയിലെക്കൊരു വാതില്‍ ...ജയ്‌ മഹാത്മജി ..ഒരു നായ കുരയ്ക്കുന്നു..നിങ്ങളുടെ സൂര്യനെ അപഹരിച്ചു ..പിഴച്ചവന്‍ ..അങ്ങനെ വായിക്കപ്പെടേണ്ട ഒരുപാട് കവിതകള്‍ നികുഞ്ജം എന്ന ബ്ലോഗില്‍ ഉണ്ട് ...
വിപ്ലവ ചിന്തകള്‍ക്കും കവിതകള്‍ക്കുമായി ഇങ്കിലാബ് സിന്ദാബാദ് എന്ന ബ്ലോഗ്‌ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു ..
അഗ്നിയായ് പടരും ഞാന്‍ ...ചങ്കിലെ ചോരയാല്‍ ചുവപ്പിച്ചതാണ് ഞാന്‍ ..നാണിക്കൂ മല നാടേ ..രക്ത സാക്ഷി ..എന്നെ കവിതകളെല്ലാം ശക്തമായ ഇടതു പക്ഷ കവിതകളാണ് ..പലതും അദ്ദേഹം തന്നെ ആലപിച്ചു യൂ ട്യൂബില്‍ ചേര്‍ത്തിട്ടുണ്ട് ..

അനില്‍ കുരിയത്തി എന്ന അനുഗ്രഹീത കവി ബ്ലോഗ്‌ വായനക്കാരും മുഖ്യധാര വായനക്കാരും ശ്രദ്ധിക്കപ്പെടേണ്ട ഒരു കവിയാണ്‌ എന്നാല്‍
അര്‍ഹതപ്പെട്ട അംഗീകാരം ഇദ്ദേഹത്തിനു കിട്ടിയിട്ടില്ല ...വരും നാളുകളില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെടും എന്ന്‌ തന്നെ നമുക്ക് പ്രത്യാശിക്കാം ..............

14 comments:

ഗോപി വെട്ടിക്കാട്ട് said...

അനില്‍ കുര്യാത്തി.. എന്ന ബ്ലോഗ്ഗേറെ പരിചയപ്പെടുത്തിയ ബ്ലോത്രത്തിനു നന്ദി..
"ബ്ലോഗ്‌ പരിചയം" കൂടുതല്‍ ബ്ലോഗ്ഗെര്മാരെ വായിക്കാന്‍ സഹായകമാണ് ..
ബ്ലോത്രത്തിനു ആശംസകള്‍ ...

RαנєѕнNαιя said...

അനിലേട്ടന്റെ ബ്ലോഗ്ഗുകള്‍ വളരെ നന്നായിരിക്കുന്നു .അതിലെ വരികളും .ഇനിയും വിരിയട്ടെ അക്ഷരങ്ങള്‍ ആ കൈകളില്‍ .............ആശംസകള്‍ ...................

ബ്ലോത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം നന്ദി ...............

Anonymous said...

അനില്ജിയുടെ ബ്ലോഗുകള്‍ എല്ലാം സുപരിചിതമാണ്. ഇന്റെര്‍നെറ്റിന് പുറത്തു വായിക്കപ്പെടേണ്ട അനവധി കവിതകളുടെ ഒരു ശേഖരം തന്നെയുണ്ട്‌ അദ്ദേഹത്തിന്റെ ബ്ലോഗില്‍ . അദ്ദേഹത്തിന് എന്റെ എല്ലാവിധ ഭാവുകങ്ങളും ..കൂടാതെ..ബ്ലോഗുകള്‍ ഇവിടെ പരിചയപ്പെടുത്ത ബ്ലോത്രത്തിനും ഞാന്‍ നന്ദി അറിയിക്കുന്നു.

Byju said...

ബ്ലോഗ്‌ പരിചയം വളരെ പ്രയോജനം ചെയ്യും ..
എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും...
ബ്ലോത്രത്തിനു അഭിനന്ദനങള്‍

ashish mumbai said...

അനിലേട്ടന്റെ ബ്ലോഗ്ഗുകള്‍ വളരെ നന്നായിരിക്കുന്നു
ബ്ലോത്രത്തിനു ആശംസകള്‍ ...

UnseenRose said...

അതെ ഇദ്ദേഹം നല്ലൊരു ഓര്‍ക്കുട്ട് കംമുനിട്യുടെ നേതാവും, വളരെ മെച്ചപ്പെട്ട കവിത ശൈലി കൈമുതലായിട്ടുള്ള വ്യക്തിയുമാണ്.. അദേഹത്തെ പരിജയപ്പെടുന്നത് ഇതൊരു വ്യക്തിക്കും സന്തോഷകരം ആയ ഒരു അനുഭവം ആയിരിക്കും എന്ന് എനിക്ക് തീര്‍ച്ച ഉണ്ട്

Meenakshi said...

വളരെ നല്ലൊരു ഉദ്യമം അര്‍ഹാരയവരെ ഉയര്‍ത്തികൊണ്ടുവരുവാനുള്ള ഈ പരിശ്രമം അഭിനന്ദനീയം തന്നെ അനില്‍ കുര്യാത്തിക്കും ബ്ലോത്രത്തിനും ആശംസകള്‍

reena said...

anilinte oro kavithayum oro blogum prethekam sredhikapedendathanu..
idehathile kaviye, blogare kaalam angeekarikunna samayam vidhuramalla ennu prathyasikkam..

പ്രവാസം said...

ഈ ഒരു സംരംഭം വളരെ അഭിനന്ദനാര്‍ഹം തന്നെ ...
അനിലിനെ കുടുതല്‍ അറിയുവാന്‍ ..
ആ കരുത്തുറ്റ ശബ്ദം കേള്‍ക്കുവാന്‍
സഹായകമായി ......ആശംസകള്‍

anil said...

ബ്ലോത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും, അഭിപ്രായ-നിര്‍ദ്ദേശങ്ങളും, പ്രോത്സാഹനങ്ങളും നല്‍കി ഈ എളിയവനെ മുന്നോട്ടു നയിക്കുന്ന മുഴുവന്‍ വായനക്കാര്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ,...എന്‍റെ ജേഷ്ട്ട സഹോദരന്‍ ശ്രീ ഗോപി വെട്ടികാട്,അദ്ദേഹത്തിനും എന്‍റെ ഒരു കോടി പ്രണാമം ,.................

saras said...

ഓര്‍ക്കുട്ടില്‍ ഞാനൊരുപാട് ഇഷ്ട്ടപ്പെടുന്ന എഴുത്തുകാരന്‍. അനിലിനെ പരിചയപ്പെടുത്തിയ ഈ രീതി വളരെ നന്നായി

അപ്പു said...

ഈ ബ്ലോഗറെ പരിചയപ്പെടുത്തിയതിനു നന്ദി.

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP