മുല്ലപ്പൂക്കള്‍ ( സൈനുദ്ധീന്‍ ഖുറൈഷി)

Tuesday, June 8, 2010


ബ്ലോത്രം സ്പെഷ്യല്‍

ബ്ലോഗ്‌ പരിചയം-മുല്ലപ്പൂക്കള്‍ ( സൈനുദ്ധീന്‍ ഖുറൈഷി)


സൈനുദ്ധീന്‍ ഖുറൈഷിയെ കുറിച്ച് :
തൃശൂര്‍ ജില്ലയില്‍ തിരുനെല്ലൂര്‍ ഗ്രാമത്തില്‍ ജനനം ..പൂവത്തൂര്‍ സെന്റ്‌ ആന്റണീസ് യു പി സ്കൂള്‍ ,
പാവറട്ടിയിലെ സെന്റ്‌ ജോസഫ്‌ സെക്യൂരിറ്റി സ്കൂള്‍ ..ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ഉന്നത ബിരുദം
നേടി ..കഴിഞ്ഞ ഇരുപതു വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുന്നു ..
കഥ ..കവിത .ഗാനരചന ..മാപ്പിളപ്പാട്ട് രചന എന്നീ രംഗങ്ങളില്‍ സംഭാവനകള്‍ ..പ്രശസ്ത മാപ്പിളപ്പാട്ട്
ഗായകന്‍ മര്‍ഹൂം ഗുല്‍ മുഹമ്മദ്‌ ബാവയുടെ കൊച്ചു മകനും മാപ്പിളപ്പാട്ടിലെ സുല്‍ത്താനെന്നു വിശേഷിപ്പിക്കാവുന്ന
ജനാബ് കെ ജി സത്താരിന്റെ അനന്തരവനുമാണ് ശ്രീ സൈനുദ്ധീന്‍ ഖുറൈഷി.സംഗീത രംഗത്തും തന്റേതായ
സംഭാവനകള്‍ ഇദ്ധെഹത്തിന്റെതായിട്ടുണ്ട് ..2009 ഇല്‍ പുറത്തിറങ്ങിയ മാഷാ അല്ലാ..എന്നാ ഈസ്റ്റ്‌ കോസ്റ്റ് ആല്‍ബം
ശ്രീ സൈനുദ്ധീന്റെ രചനയും സംഗീതവുമാണ് ...
ശ്രീ കെ വി അബൂബക്കരിന്റെയും കെ ജി സൈനബയുടെയും മക്കളില്‍ അഞ്ചാമനാണ് ..
ഭാര്യ ..ജാസ്മിന്‍ ..മക്കള്‍ ..സുഹൈല്‍ ..സര്മീന സൈനബ് ..സുഹൈറ സൈനബ്..
കൂടുതല്‍.....

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആയ "കൂട്ടത്തില്‍ "വളരെയധികം വായിക്കപ്പെടുന്ന എഴുത്തുകാരന്‍ അച്ചടി മാധ്യമങ്ങള്‍ക്കും അന്ന്യനല്ല...
ഇപ്പോള്‍ ഓര്‍ക്കുട്ടിലെ കൂട്ടായ്മ ആയ "ശ്രുതിലയത്തിലും " ബ്ലോഗിലും അദ്ദേഹം ഏറെ വായിക്കപ്പെടുന്നു...
ഒരു പ്രത്യേക കള്ളിയില്‍ തളച്ചിടാന്‍ കഴിയാത്ത സൈനുദ്ധീന്റെ ..കഥകളാണോ ..കവിതകളാണോ ..മാപ്പിളപ്പാട്ടുകലാണോ
അല്ലെങ്കില്‍ നോവേലെറ്റുകളാണോ മികച്ചത് എന്ന് ചോദിച്ചാല്‍ അത് ശരിക്കും കുഴക്കുന്നതായിരിക്കും ..എല്ലാ മേഖലയിലും
ഒന്നിനൊന്നു മികച്ചതാണ് അദ്ദേഹത്തിന്റെ ഓരോ രചനകളും....

അടുത്തിടെ വിവാദമായ "ഞാന്‍ പ്രവാസിയുടെ മകന്‍ " എന്ന കഥ അദ്ദേഹത്തിന്റെ മികച്ച ഒരു രചനയാണ് ..
ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുകയും ഫോര്‍വേഡ് മെസ്സേജ് ആയി ലോകമാകെ ആളുകള്‍ വായിക്കുകയും ചെയയ്ത കഥ ആരോ ഒരാള്‍ കലാകൌമുദിക്ക് അയച്ചു കൊടുക്കുകയും
കലാ കൌമുദി അത് പേരറിയാത്ത ആരുടെയോ എന്ന് എഴുതി പ്രസിദ്ധീകരിക്കുകയും ..
പിന്നീട് ശക്തമായ പ്രധിഷേധം ഉയരുകയും കലാകൌമുദി തെറ്റ് തിരുത്തുകയും ഉണ്ടായി ..
"മുല്ലപ്പൂകള്‍ "എന്ന അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ തികച്ചും വ്യത്യസ്ത മായ ഒരു വായാനാ അനുഭവമാണ് ..
ഗൌരവമായ വായന ആവശ്യപ്പെടുന്നു ഓരോ കവിതകളും കഥകളും..
'പെറ്റു പെറ്റു മച്ചിയാകുംപോള്‍ 'എന്ന കവിത പ്രവാസ ജീവിതത്തിന്റെ നേര്‍ കാഴ്ച കളാണ് ,,
ജീവിതം മുഴുവന്‍ കരവപ്പശുക്കലായി അലഞ്ഞു ..ജീവിത സായാഹ്ന്നത്തില്‍ കറവ വറ്റി
ഏതെങ്കിലും ഒരു കോണില്‍ അവഗണ യുടെ കയ്പ്പ് നീര്‍ കുടിച്ചു കഴിഞ്ഞു കൂടാന്‍ വിധിക്കപ്പെട്ട ജീവിതങ്ങള്‍
മനോഹരമായി പറഞ്ഞിരിക്കുന്നു..
ഇത് അദ്ദേഹത്തിന്‍റെ തന്നെ വാക്കുകള്‍..
"ഒരു വെറും മൊഴിയില്‍ നിന്ന് പല ജീവിതങ്ങളിലേക്ക് പടരുകയായിരുന്നു ചിന്തകള്‍.
പ്രവാസികളും അവരുടെ ഭാര്യമാരും ഇതില്‍ ഒരേ ബിംബം കൊണ്ട് പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
നാട്ടില്‍ തന്നെ ആരോഗ്യമുള്ള കാലം വരെ കുടുമ്പത്തിന് വേണ്ടി കഷ്ടപ്പെടുന്നവരും പിന്നെ ശിഷ്ടകാലം കഴിയാന്‍ ഒരു തൊഴുത്ത് പോലും അന്യമാവുകയും ചെയ്യുന്ന വാര്‍ദ്ധക്യവും ഒക്കെ വരച്ചിടാന്‍ ശ്രമിച്ചിരിക്കുന്നു."
പര്‍ദ എന്ന കവിതയില്‍ അദ്ദേഹം പറയുന്നു ...
തുണിയുടുക്കാത്തതല്ല തെറ്റ്!

തുണിയില്ലായ്മയെ
പുകഴ്ത്തി

സ്വയം
നഗ്നനായപരരെ നഗ്നരാക്കും

നിന്റെ കവിതയാണ് തെറ്റ്!

ന്യായാസനത്തിലും
നനവ് പടരുന്നു..!!

കഴുവേറ്റുകീ
..കവിയെ, കവിതയേയും........!!!

സഭ്യതയില്ലാത്ത ബിംപങ്ങള്‍ കുത്തി നിറച്ചു നഗ്നത ആഘോഷിക്കപ്പെടുന്ന ആധുനിക
എഴുത്തുകാരുടെ നേര്‍ക്കുള്ള ഒളിയമ്പാണ് കവിത ..കവിത ആധുനികം ആകണമെങ്കില്‍
അത്തരം ബിംപങ്ങളും തുറന്നെഴുത്തും വേണമെന്ന് കരുതുന്നവര്‍ പെരുകി വരുമ്പോള്‍
കവിതയുടെ പ്രസക്തി വര്‍ധിക്കുന്നു ...
ഏറെ വായിക്കപ്പെട്ട 'കുശവത്തി എന്ന കവിത
ആധുനികതയുടെ മലവെള്ള പ്പാച്ചിലില്‍ പിന്‍ തള്ളപ്പെട്ടു പോയ കുറെ പച്ചയായ മനുഷ്യ ജീവിതം വരച്ചിടുന്നു ..
മണ്ണുണ്ട് മനമുണ്ട്

തൊട്ട് മുടിയില്‍ തേക്കാന്‍.

കയ്യുണ്ട്
കലയുണ്ട്

കണ്ണില്ല
മണ്‍

തുരുമ്പെടുക്കും

പുരാവസ്തുക്കള്‍ കാണാന്‍.

യാത്രാമൊഴി ...അച്ഛന്‍ ..പാലായനം .. അഭയ ...വിത്ത്‌ കാള.. കോണ്ടം തിയറി ...കാബൂളില്‍ നിന്നു ഖേദപൂര്‍വ്വം
അങ്ങനെഒരുപാട് വ്യ്ത്ത്യസ്തമായ അര്‍ത്ഥവത്തായ എത്രെയോ കവിതകള്‍ നമുക്ക് അദ്ദേഹം തന്നിട്ടുണ്ട് .
കഥകളിലേക്ക് കടക്കുമ്പോള്‍ .ഒറ്റ മുറി യിലെ കുടുമ്പങ്ങള്‍ എന്ന കഥ
തെല്ലൊരു ഹാസ്യാത്മകതയോടെ പ്രവാസ ജീവിതത്തിന്റെ നേര്‍ചിത്രം വരച്ചിടുകയാണ്..
"മലയിറങ്ങുന്ന ജിന്നുകള്‍ "എന്ന കഥ മുഖ്യ ധാരയില്‍ ഇന്നുള്ള ഏതൊരു ക്ലാസിക് കഥയോടും കിട പിടിക്കുന്ന ഒന്നാണ് ..
ഒരു സമൂഹത്തിലെ നടക്കാന്‍ പാടില്ലാത്ത അനാചാരങ്ങള്‍ എത്രെ തന്മയതത്തോടെയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്
ഓരോ കഥാപാത്രവും നമ്മോടു നേര്‍ക്ക്‌ നേരെ സംവധിക്കുകയാണ് ..ബുഖാരി തങ്ങളും ആമിനയും അവറുട്ടിയും നമ്മളില്‍ ഒരാളാണ് ..
"മുട്ടനാടിന്റെ മണമായിരുന്നു അവറുട്ടിക്ക്.!
മരണം നടന്ന വീടുകളില്‍ മയ്യത്ത് കുളിപ്പിക്കാനും ഖബര്‍ കിളക്കാന്‍ സഹായിച്ചും നടന്നിരുന്ന അവറുട്ടിക്ക് മയ്യത്തിന്റെ മണമായിരുന്നെന്ന് അവള്‍ക്ക് തോന്നിയിട്ടുണ്ട്.
അത്തറിന്റെയും പനിനീരിന്റേയും സമ്മിശ്ര ഗന്ധത്തില്‍ വെളുത്ത വസ്ത്രത്തില്‍ *കഫന്‍ ചെയ്യപ്പെട്ട മയ്യത്തുകളുടെ ആത്മാവുകള്‍ അവറുട്ടിയുടെ ചുറ്റും നൃത്തം വെയ്ക്കുന്നതായി കണ്ട് അവള്‍ ഭയന്നിരുന്നു. എന്നാല്‍ ഇതെല്ലാം അതിന്റെ പാരമൃതയിലെത്തിയത് ബുഖാരിത്തങ്ങളുടെ മന്ത്രണങ്ങള്‍ക്ക് ശേഷമായിരുന്നെന്നും അവള്‍ അറിയുന്നു.
വായക്കു ശേഷവും നമ്മ വിടാതെ പിന്തുടരുന്ന കഥ സൈനുധീന്റെ മികച്ചതില്‍ മികച്ച കഥയാണ്‌ ..
സുഹറ..സ്വപ്നാനന്തരം ..കൈ രണ്ടിലും മൈലാഞ്ചി ..അവന്‍റെ കഥ ,,ആരുടെയൊക്കെയോ കഥ ..
അങ്ങനെ കഥകളുടെ ഒരു ലോകം തന്നെ അദ്ധേഹത്തിന്റെ ബ്ലോഗില്‍ നമുക്ക് കാണാം ..

ഗൌരവത്തോടെ വായനയെ സമീപിക്കുന്നവര്‍ക്ക് ഒരു അക്ഷയ ഘനി തന്നെയാണ് ശ്രീ സൈനുദ്ധീന്‍ ഖുറൈഷി യുടെ മുള്ള പ്പൂക്കള്‍ എന്ന ബ്ലോഗ്‌
തുറന്നിടുന്നത് ...ഇലക്ട്രോണിക് മീഡിയയില്‍ ഇന്ന് ഏറെ വായിക്കപ്പെടുന്ന സാഹിത്യകാരന് അര്‍ഹതപ്പെട്ട അംഗീകാരം മുഖ്യധാര
മാധ്യമങ്ങള്‍ കൊടുക്കാത്തത് സാഹിത്യത്തില്‍ ഇന്ന് കാണുന്ന പാര്‍ഷവല്‍ക്കരണത്തിന്റെ മറ്റൊരു ഉദാഹരണം മാത്രം ...കലാ കൌമുദി പോലും
അദ്ദേഹത്തിന്‍റെ രചന പേര് വെക്കാതെ പ്രസിദ്ധീ കരിച്ചു എന്നറിയുമ്പോള്‍ അതിന്‍റെ ഗൌരവം നമുക്ക് ഊഹിക്കവുന്നതെയുള്ളൂ..
പിന്നീട് സമ്മര്‍ ദ്ധങ്ങളുടെ ഫലമായി അവര്‍ തിരുത്തി എങ്കിലും...

>>കൂട്ടം സോഷ്യല്‍ നെറ്റ് വോര്‍ക്കില്‍ അദ്ദേഹത്തെ വായിക്കാന്‍ http://www.koottam.com/profile/ZainudheenQuraishy.


www.mullappookkal.blogspot.com

8 comments:

RαנєѕнNαιя said...

സൈനുദ്ധീന്‍ ഖുറൈഷി ... പല കവിതകളും വയിച്ചിട്ടുണ്ട് .ഓരോന്നും വെത്യസ്തത നിറഞ്ഞിരിക്കുന്നു ...കഴിഞ്ഞ ദിവസം ശ്രുതിലയത്തില്‍ ഇട്ടതും വായിച്ചു .. യാത്രാമൊഴി..... ഒരു പ്രവാസിയുടെ മുഴുവന്‍ നൊമ്പരങ്ങളും അതില്‍ രേഖപെടുതിയിട്ടുണ്ട് .....ആശംസകള്‍ എന്ന് ഒരു വാക്കില്‍ മാത്രം പറഞ്ഞു നിര്‍ത്താനാവില്ല ...എന്നാലും പറയുന്നു .. ആശംസകള്‍ ....ഇനിയും ഇനിയും ഉയരട്ടെ ..........

Anonymous said...

സൈനുക്കയുടെ കവിതകളും കഥകളും ഏറെ പ്രസിദ്ധം. അദ്ദേഹത്തെ കൂടുതല്‍ വായിക്കുന്നത് സന്തോഷകരമായ കാര്യമാണ്. പ്രവാസി എഴുത്തുകാരില്‍ പ്രശസ്തനായ അദ്ദേഹത്തെ കൂടുതല്‍ പരിചയപ്പെടുത്തിയ ബ്ലോത്രത്തിനു ഹൃദയം നിറഞ്ഞ ആശംസകള്‍..

നീര്‍വിളാകന്‍ said...

സൈനുക്കക്ക് ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.... ഞങ്ങല്‍ കൂട്ടം കൂട്ടുകാര്‍ പ്രായ വ്യത്യാസമില്ലാതെ സൈനു എന്നു സംബൊധന ചെയ്യുന്ന അദ്ദേഹം ഞങ്ങളുടെ എല്ലാം ജേഷ്ടസഹോദര സ്ഥാനത്ത് എന്നും ഉണ്ടാവണേ എന്ന പ്രാര്‍ത്ഥന മാത്രം. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും.

koottam said...

കൂടുതല്‍ ശ്രദ്ധ വായനക്കാര്‍ കൊടുക്കേണ്ട എഴുത്തുകാരന്‍ ആണ് സൈനുദീന്‍.കഥയും കവിതയും ഒരു പോലെ വഴങ്ങുമെന്ന് പലകുറി തെളിയിച്ചിട്ടുണ്ട്.

മാനവധ്വനി said...

ശ്രദ്ധിക്കപ്പെടുന്ന ഒരു നല്ല കവിയാണ്‌ അദ്ദേഹം... അദ്ദേഹത്തെ ഒരു പക്ഷെ പരിചയപ്പെടുത്തേണ്ട ആവശ്യം കൂടിയില്ല.. കാരണം ബ്ലോഗ്‌ വായിക്കുന്ന ഏതൊരാൾക്കും അദ്ദേഹത്തെ അറിയാം..
ആശം സകൾ നേരുന്നു...

Satheesh

ചന്ദ്രകാന്തന്‍ said...

സൈനുക്ക ബൂലോഗത്തെ ഓരോ സാഹിത്യപ്രേമിക്കും പരിചിതനാണ്... ഗൃഹാതുരതയും പ്രവാസദു:ഖവും ഒരേപോലെ സൈനുക്കയുടെ രചനകളില്‍ നിറയുന്നുണ്ട്.. മികച്ചൊരു എഴുത്തുകാരനെന്നതിലുപരി അങ്ങേയറ്റം വിനയാന്വിതനായ ഒരു കലാകാരനാണ് സൈനുക്ക... പുതുതായി എഴുതുവാന്‍ തുടങ്ങുന്നവര്‍ക്ക് സൈനുക്ക നല്‍കുന്ന പിന്തുണയും പ്രോത്സാഹനവും എടുത്തുപറയേണ്ടതാണ്.. ഒരു മൂത്ത സഹോദരനെപ്പോലെ അദ്ദേഹം എല്ലായ്പോഴും എല്ലാവരോടുമൊപ്പം സ്നേഹപൂര്‍വ്വം കാണപ്പെടുന്നു...

സൈനുക്കയ്ക്ക് കൂടുതല്‍ ശോഭനമായ ഒരു ഭാവിയിലേക്ക് ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു..

സൈനുദ്ധീന്‍ ഖുറൈഷി said...

ബ്ലോത്രത്തിന് ആശംസകള്‍. നന്ദി.

എന്തെഴുതുന്നു എന്നതിനേക്കാള്‍ എങ്ങനെ സം‌വേദിക്കപ്പെടുന്നു എന്നത് പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഘടകമാണ്.

വായനക്കാരനിലേക്ക് സ്വീകാര്യതയോടെ കടന്നു ചെല്ലാനാവുന്നത് ഒരു അനുഗ്രഹമാണ്. ആരൊ കനിഞ്ഞ് നല്‍കിയ അനുഗ്രഹം.

മനസ്സില്‍ വരുന്നത് കുറിച്ചിടുമ്പോള്‍ അദ്ര്യശ്യമായി ഒളിഞ്ഞീരിക്കുന്ന ഒത്തിരി സ്നേഹം എന്നിലേക്ക് വരാനിരിക്കുന്നു എന്ന അറിവ് അവാര്‍ഡിനേക്കാളും വലിയതായി അനുഭവപ്പെടുന്നു.

ഈ സ്നേഹം തന്നെ എഴുത്തിന്‍റെ കരുത്ത്.

സ്നേഹപൂര്‍വ്വം
സൈനുക്ക.

ഗോപി വെട്ടിക്കാട്ട് said...

വായനയുടെ ലോകത്ത് വളരെ താല്പര്യ പൂര്‍വ്വം വായിക്കുന്ന എഴുത്തുകാരില്‍ ഒരാളാണ്
ശ്രീ സൈനുദ്ധീന്‍ ഖുറൈഷി ...മനോഹരമായ ആഖ്യാന ശൈലി അദ്ദേഹത്തിന്റെ കവിതകളെയും കഥകളെയും
മനോഹരമാക്കുന്നു.
ബ്ലോത്രത്തിന്റെ ഈ ശ്രമം കൂടുതല്‍ വായനക്കാരിലേക്ക് അദ്ദേഹത്തിന്റെ രചനകളെ എത്തിക്കാന്‍
സഹായകമാണ് ...
ബ്ലോത്രത്തിനും ..സൈനുദ്ധീനും ആശംസകള്‍....

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP