കാവ്യ കൈരളി(ഷംസ് ബാലുശ്ശേരി)

Tuesday, June 1, 2010


ഷംസ് ബാലുശ്ശേരി ...


ഇലക്ട്രോണിക് മീഡിയയില്‍ എഴുതുന്ന വരില്‍ ഏറെ ശ്രദ്ധേയനായ കവി...
ഓര്‍ക്കുട്ടിലെയും ബ്ലോഗിലെയും സജീവസാന്നിധ്യമായ ഇദ്ദേഹത്തിന്റെ കവിതകള്‍ വളരെ യധികം
ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ് ..
സമൂഹത്തിലെ അനീതികള്‍ ക്കെതിരെ സന്ധിയില്ലാത്ത സമരമാണ് അദ്ധേഹത്തിന്റെ ഓരോ കവിതകളും...
ഒരു കവിതയും വായനക്കാരില്‍ ചലനങ്ങള്‍ ഉണ്ടാക്കാതെ പോയിട്ടില്ല...
കവിത അദ്ദേഹത്തിനു വെറും നെരംപോക്കിനായുള്ളതല്ല..
അക്ഷരങ്ങള്‍ പച്ചയ്ക്ക് കത്തിക്കുക തന്നെയാണ് ...ശ്രീ ഷംസ് ബാലുശ്ശേരി...

എന്‍റെയച്ചനും മുത്തച്ചനും
നടന്നു ചുവപ്പിച്ച വഴിയാണിത് .
നിന്‍റെ വഴിയിലെ
ചോപ്പ് വാര്‍ന്ന് പോകുമ്പോള്‍ ...
എന്‍റെ ചോരയിലെ ചോപ്പ്‌
നീയെടുത്ത് കൊള്‍ക .

ഒരു സാമൂഹിക പ്രതിബദ്ധത യുള്ള എഴുത്തുകാരന്റെ
സത്യസന്ധത ഈ വരികളില്‍ നമുക്ക് കാണാം ..
നാല്‍പ്പതിലേറെ കവിതകള്‍ ഉള്ള അദ്ദേഹത്തിന്‍റെ കാവ്യ കൈരളി.... എന്ന ബ്ലോഗ്‌ .
വായനയെ ഗൌരവമായി എടുക്കുന്ന ബ്ലോഗ്‌ വായനക്കാര്‍ വായിച്ചിരിക്കെണ്ടാതാണ് ...


മലബാറിലെ കാക്ക...

ഈ കവിത മതങ്ങള്‍ സമൂഹത്തില്‍ എങ്ങനെ ഇടപെടുന്നു എന്ന്‌ നമ്മോടു പറയുന്നു ...
പിറന്നു വീഴുന്ന ഓരോ കുഞ്ഞിനേയും മതങ്ങളുടെ ശക്തമായ സ്വാധീന വലയത്തില്‍ തളച്ചിടാന്‍ മതങ്ങള്‍
മുന്‍പെങ്ങുമില്ലാത്ത വിധം മത്സരിക്കുന്ന ഒരു കാലഘട്ടമാണിത്..ഒരു നേരത്തെ വിശപ്പടക്കാന്‍ ഔദാര്യമായി കിട്ടുന്ന
ഭക്ഷണത്തിനും നാണം മറക്കാന്‍ കിട്ടുന്ന വസ്ത്രത്തിനും പകരമായി മതമേലാളന്മാരുടെ ഇഷ്ടാനിഷ്ട്ടങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്ന
അനാഥര്‍ ...അവരുടെ അനാഥത്വം പോലുംചൂഷണ വിധേയമാകുന്നുണ്ട് ..
നീ ഭൂമിയില്‍ അനുഭവിക്കുന്ന ദാരിദ്ര്യം നാളെ നിനക്ക് കിട്ടാനുള്ള സ്വര്‍ഗ്ഗ ആണെന്ന പ്രലോഭനത്തില്‍
വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ സ്വര്‍ഗ്ഗ രാജ്യമാകെ വളച്ചു കെട്ടി വീതിച്ചു എടുക്കുമ്പോള്‍ ..
ഷംസിന്റെ ഈ വരികള്‍ പ്രസക്തമാകുന്നു .....


സ്വര്‍ഗ്ഗഭൂമി മേലാളര്‍ വളച്ചു കെട്ടി
വാഗ്ദത്ത സ്വര്‍ഗ്ഗവും നഷ്ടമാകുന്നു...
പൊതികെട്ടിയ നേര്‍ച്ചചോറു വാങ്ങി

നെറ്റിയിലെ ഇല്‍മുകള്‍ പൊട്ടികീറി ..


കവിത അനുവാചകരെ പുറമേ സ്പര്‍ശിച്ചു കടന്നു പോയാല്‍ പോരാ..അത് ഹൃദയത്തില്‍ തട്ടണം ..ഒരു ചലനം ഉണ്ടാകണം
സമൂഹത്തോട് പറയാന്‍ കവിക്കൊരു ഒരു സന്ദേശം വേണം..അവിടെയാണ് ഷംസ് എന്ന കവി വ്യത്യസ്തനാകുന്നത്..

ചില അപ്രശസ്തമായ കാര്യങ്ങള്‍
ഒരാള്‍ കുരിശും പേറി
പള്ളിയുടെ മുറ്റത്തെത്തി

മുകളിലേക്കാനെങ്കില്‍
നീളവും വീതിയുംപോര

അരമനയിലേക്കെങ്കില്‍

തങ്കത്തില്‍ വേണം

പുരോഹിതന്‍
വിറകു കടയിലേക്കുള്ള വഴി ചൂണ്ടി

ഇത് ആരും എടുക്കില്ല

പണ്ടേ ഞാന്‍ ചുമക്കുന്നതാണ്
ക്രിസ്തു ചിരിച്ചു.


എന്ന കവിത യില്‍ എത്ര മനോഹരമായാണ് മതത്തിന്റെ ഇന്നത്തെ ദുരവസ്ഥ
വരച്ചിടുന്നത്...മതങ്ങള്‍ എന്തിനു വേണ്ടി നിലവില്‍ വന്നുവോ ..അതിന്‍റെ നേര്‍ വിപരീത ദിശയില്‍ സഞ്ചരിക്കുന്നു
...പണ സമ്പാദനമാര്‍ഗമായി മതവും മാറിപ്പോയ
ഇക്കാലത്ത് ക്രിസ്തു തിരിച്ചറിയപ്പെടുന്നില്ല എന്നതില്‍ ഒട്ടും അതിശയോക്തിയില്ല..
കലിയുഗ സത്യങ്ങള്‍ ..

നീ നഗ്നനാണെന്ന് പറയുന്ന
കുട്ടിയുടെ തല വെട്ടുകയല്ല

വളരുന്ന രാജ്യ ദ്രോഹികളെ

കുഴിച്ചു മൂടുകയാണ്.

ശൂല മുനകളാള്‍ എഴുതാനും

എഴുത്താണി മുനകളാള്‍

വധിക്കാനും

നീ പഠിച്ചു കഴിഞ്ഞു .

എന്ന കവിതയില്‍ ഫാസിസം സാഹിത്യത്തിലും ചരിത്രത്തിലും എങ്ങനെ പിടി മുറുക്കി കൊണ്ടിരിക്കുന്നു എന്ന്‌
അദ്ദേഹം കാട്ടിത്തരുന്നു...ശൂല മുനകളാള്‍ എഴുതാനും എഴുത്താണി മുനകളാള്‍ വധിക്കാനും അവര്‍ പഠിച്ചു കഴിഞ്ഞു .
ഭരണ കൂട ഫാസിസവും ..വര്‍ഗീയ ഫാസിസവും ആദ്യം ചെയ്യുന്നത്..ശബ്ദിക്കുന്നവനെ ഒതുക്കാനും അവന്‍റെ കാതും നാവും
പിഴുതു എറിയാനുമാണ് ..

മോസ്യൂളിലെ കിളിക്കൂട്ടം .. പ്രവാചകന്‍ .. ഒട്ടക മനുഷ്യന്‍ ...
ഇത് പോലെ ഓരോ കവിതയും ഓരോ അനുഭവമാക്കി മാറ്റാന്‍ ഷംസ് ബാലുശ്ശേരി
എന്ന കവിക്ക്‌ കഴിയുന്നുണ്ട് ..കുറിക്കു കൊളളുന്ന വാക്കുകള്‍ സ്വന്തമായ ഈ കവി ഇലക്ട്രോണിക് മീഡിയകള്‍ ക്കപ്പുറം
വായിക്കപ്പെടുന്ന കാലം അതി വിദൂരമല്ല...

കാവ്യ കൈരളി....എന്ന അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ വായനക്കാര്‍ക്ക് വായനയുടെ പുതിയ തലം തുറന്നിടുന്നു.

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP