എം . എന്‍ .ശശിധരന്‍ ..

Monday, June 21, 2010

ബ്ലോഗ്‌ പരിചയം

എം . എന്‍ .ശശിധരന്‍ ..

വിചാരങ്ങള്‍

http://www2.picturepush.com/photo/a/3662310/640/3662310.jpg


http://otherside-vichaarangal.blogspot.com/ ...വിചാരങ്ങള്‍ ..

തൃശൂര്‍ ജില്ലയിലെ കട്ടകാബാല്‍ സ്വദേശി.
ഇപ്പോള്‍ ഗവണ്മെന്റ് ഓഫ് ഡല്‍ഹി പ്രിന്‍സിപ്പള്‍ അക്കൌണ്ട്സ്ഓഫീസ്സില്‍
ജോലി ചെയ്യുന്നു ...
ഭാര്യ .. കവിത
രണ്ടു കുട്ടികള്‍ ..രൂപശ്രീ ദീപശ്രീ..

ആധുനിക കവിതകളുടെ നിഷേധാത്മകവും എന്നാല്‍ ചിന്തോദ്ദീപകങ്ങളുമായ സ്ഫുരണങള്‍ വായനക്കാരനിലേക്ക് ശക്തമായി പകരാന്‍ പര്യാപ്തമായ ചുരുക്കം എഴുത്തുകാരില്‍ ഒരാളാണ് ശ്രീ എം.എന്‍. ശശി
സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ ആയ ഓര്‍ക്കുട്ടില്‍ ഏറെ പ്രശസ്തനായ കവി ബ്ലോഗിലും പരിചിതനാണ്..
അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ ആയ "വിചാരങ്ങള്‍ "ഗൌരവമായ വായന ഇഷ്ട്ടപ്പെടുന്ന വായനക്കാര്‍ക്ക് എന്നുമൊരു
മുതല്‍ കൂട്ടാണ്‌.. ഒരു രചന പോലും വായനക്കാരോട് സംവദിക്കാതെ പോയിട്ടില്ല ..കാലത്തിനോട് നിരന്തരം കലഹിക്കുന്ന ..അനീതികളോട് വിട്ടു വീഴയില്ലാതെ പൊരുതുന്ന കവിയെ കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു ..അദ്ധേഹത്തിന്‍റെ ഓരോ രചനകളും വ്യത്യസ്തമായ വിശ്വമാനവികതയുടെ നേക്കുള്ള വാക്ക്ശരങളാണെന്നതു കൊണ്ട് തന്നെ അത് മുറിവേല്‍പ്പിക്കുന്നത് അത് വരെ സ്വയം വെട്ടിപ്പിടിച്ചതും തട്ടിപ്പറിച്ചതുമായ ജന്മികളുടെ നാട്ടുരാജഗണങ്ങളെയാണെന്നതും സത്യം മാത്രം.അത് കൊണ്ട് തന്നെ കാല്‍ക്കീഴിലെ മണ്ണൊലിപ്പിനെ പ്രതിരോധിക്കാന്‍ വിമറ്ശകപ്പട്ടാലത്തിനെ കൂലിക്കെടുത്ത നാട്ടുപ്രമാണികളുടെ നിരന്തരമായ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടിയും വന്നിട്ടുണ്ട് പ്രതിഭാധനനായ കവിക്ക്.

ഉദാഹരണത്തിന് അദ്ധേഹത്തിന്‍റെ നുണ എന്ന കവിത...


"നീ തിരിച്ചു നടക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്,
ഒന്നോര്‍ക്കുക,
വെട്ടിയിട്ട ശിരസ്സുകള്‍,
ദുശ്ശകുനങ്ങളായി കണ്ണില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍,
കയറി നിന്ന ഒളിയിടം പോലും
ഒറ്റു കണ്ണുകള്‍ പിഴുതെടുക്കുമ്പോള്‍,
നീ നടക്കാന്‍ തുടങ്ങുന്ന വഴി,
ശാന്തിയുടെ നുണനിറമുള്ള,
ചതിനിലമാണ്.

നീ കത്തിച്ചു വെക്കുന്ന മെഴുകുതിരി,
ചോരപുരണ്ട ചരിത്രത്തിന്റെ
വിശുദ്ധി ചമഞ്ഞ
അടയാളത്തിന് മുന്നിലാണ്.

കുഞ്ഞാടുകള്‍ നടന്നുപോകുന്ന പച്ചപ്പ്‌
അവരുടെ അബോധത്തിന്റെ
അണിയിച്ചൊരുക്കിയ മായക്കാഴ്ച."
http://www5.picturepush.com/photo/a/3662298/640/3662298.jpgപൌരോഹിത്യത്തിന്‍റെ നിരന്തരമായ കടന്നു കയറ്റം തെറ്റില്‍ നിന്ന് തെറ്റിലേക്കുള്ള മുതലക്കൂപ്പാവുന്നു എന്നും നന്മയുടെ വാതിലുകള്‍ തുറക്കുന്നതിന് പകരം കൊട്ടിയടക്കപ്പെടുന്നു എന്നും കവിത എത്ര മനോഹരമായി പറയാതെ പറയുന്നു.ഒറ്റവായനയില്‍ സുരത ശേഷം ഒടിഞ്ഞ് തൂങ്ങുന്ന ലിംഗം എന്ന വിശേഷണത്തിന്‍റെ ഭൌതികമായ ഗോചരതയിലേക്ക് സാധാരണക്കാരന്‍ വായിച്ചു കയറുകയും യേശുവിനെ അപമാനിച്ചു എന്ന വിശ്വാസിയുടെ ധര്‍മ്മത്തിലേക്ക് ആവേശഭരിതനായി എടുത്ത് ചാടുകയും ചെയ്യുമെങ്കിലും ശാന്തമായി , ചിന്തകളെ പണയം വെയ്ക്കാതെ ഒന്നു കൂടി വായിച്ചാല്‍ കവി പറയുന്ന സത്യങ്ങളിലേക്ക്‌ ഒരു പുതു വിപ്ലവത്തിന്‍റെ നാന്ദി വിശ്വാസികളില്‍ നിന്ന് തന്നെ ഉണ്ടാവാനും പര്യാപതമാണ് വരികളിലെ ഗോപ്യമായ ആശയാവേഗങ്ങള്‍ എന്ന് സമ്മതിക്കേണ്ടി വരും.ഇവിടെയാണ് എം.എന്‍. ശശിധരന്‍ എന്ന കവിയുടെ തുറന്നെഴുത്ത് സഫലമാവുന്നത്. ചുറ്റുപാടുകളില്‍ നിന്ന് കിട്ടുന്നതിനെ അപ്പാടെ പകര്‍ത്തി കയ്യടി വാങ്ങാന്‍ തയ്യാറാവാത്ത ഒരു വ്യക്തിത്വമാണ് ഇദ്ദേഹം. പകരം ചുറ്റുപാടുകളില്‍ കാണുന്ന കാഴ്ച്ചകളോട് സമരസപ്പെടാതെ അതിലെ തിന്മകള്‍ക്കെതിരെ സമരം ചെയ്യുകയാണ് ശ്രീ. എം.എന്‍.
ചാവുമ്പോള്‍ എന്ന മൂന്നു കവിതകളില്‍ മരണത്തിന്റെ മൂന്നു ഭാവങ്ങള്‍അദ്ദേഹം വരച്ചിടുന്നു ..

http://3.bp.blogspot.com/_ZrVFWzQ-9sw/Sw5YidixpGI/AAAAAAAAAAM/CV0_k0vlK3w/S220/IMG0153A.jpg

"ജനിച്ചപ്പോഴേ മരിച്ച കുഞ്ഞിന്റെ
കുഴിവെട്ടുകാരന്റെ എളിയിലിയിലിരുന്ന
മെനക്കെടി കൈക്കൊട്ടിനോട്
മരിപ്പെന്നു പറഞ്ഞാല്‍
ഇങ്ങനെയാകണം അല്ലെ ചങ്ങാതി ..
ആളെ മിനക്കെടിക്കാതെ..."

ജീവിതത്തിന്റെ നിരര്‍ത്ഥകത ചുരുങ്ങിയ വരികളില്‍ എത്രെ സുന്ദരമായി അദ്ദേഹം പറഞ്ഞു വെക്കുന്നു..

മുത്തം എന്ന കവിത.വായനക്കാരന്റെ .മസ്സിനെ നോമ്പരപ്പെടുത്താതെ പോകുന്നില്ല .
രാഷ്ട്രീയ പകയുടെ പേരില്‍ നടക്കുന്ന അറും കൊലകള്‍ ...പെറ്റമ്മയുടെ കണ്ണീരു കാണാതെ പോകുന്നു ..

"വേട്ടയാടി നുറുക്കപ്പെട്ട
പുത്രന്റെ നെറ്റിയില്‍
പെറ്റമ്മ കൊടുക്കുന്ന അവസാന മുത്തം
കാണുന്നവര്‍ നിന്ന നില്‍പ്പില്‍ ഉരുകം
ഏതു കൊടിയുടെ തണലില്‍ നിന്നാലും ..

വഴി ...രക്തധാരയില്‍ ..സ്വര്‍ണ മത്സ്യം ..
ശലഭം പറയുന്നത്.. നീ ..മുള്ള്..കച്ചവടം .."

മരവും കോടാലിയും ..എന്നിങ്ങനെ ഓരോ കവിതയും വ്യത്യസ്ത മായ വായനാ അനുഭവമായി മാറുകയാണ് ..

"വിചാരങ്ങള്‍ " എന്ന അദ്ദേഹത്തിന്‍റെ ബ്ലോഗ് വായനക്കാരുടെ ഇഷ്ട്ട ബ്ലോഗ്‌ ആയി മാറുകയും ശശിധരന്‍ എന്ന കവി
ഇലക്ട്രോണിക് മീഡിയകള്‍ക്കപ്പുറം മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന കാലം അതി വിദൂരമല്ല ...
അദ്ദേഹത്തിന് ബ്ലോത്രത്തിന്റെ ആശംസകള്‍ .............

Read more...

അനില്‍ കുര്യാത്തി

Tuesday, June 15, 2010

ബ്ലോഗ്‌ പരിചയം


അനില്‍ കുര്യാത്തിhttp://kuryathikurippukal.blogspot.com/ ...സ്വസ്തി http://amtithakudeeram.blogspot.com/. ...നികുഞ്ജം http://inqwilab.blogspot.com/ .....ഇങ്കിലാബ് സിന്ദാബാദ്

തിരുവനന്തപുരം നഗരത്തില്‍ ചരുവിള വീട്ടില്‍ വിദ്യാധരന്‍ നായരുടെയും ചന്ദ്രികാ തങ്കച്ചിയുടെയും മകന്‍ ..വൈദ്യുതി ബോര്‍ഡില്‍ ജോലി ചെയ്യുന്നു ജോലി ചെയ്യുന്നു ...ഇടതു പക്ഷ ട്രേഡ് യൂണിയന്‍ രംഗത്ത് സജീവ പ്രവര്‍ത്തകനാണ് ..കെ എസ ബി വര്‍ക്കേര്‍സ് അസോസിയേഷന്‍ (സി ടി യു )തിരുനന്തപുരം ജോയിന്റ് സെക്രെട്ടറിയാണ് ..വിവാഹിതന്‍ ..ഭാര്യ രാജ ലക്ഷ്മി .മക്കള്‍ കൃഷ്ണപ്രിയ ..ദേവപ്രിയ ..

ഓര്‍ക്കുട്ട് ..കൂട്ടം ..എന്നീ സോഷ്യല്‍ നെറ്റ് വോര്‍ക്കിലും ഏറെ സുപരിചിതനായ അദ്ദേഹംബ്ലോഗിലും സജീവമാണ് ...ഓര്‍ക്കുട്ടില്‍ എഴുതുന്ന കവികളുടെ കവിതകളുമായി അടുത്തിടെ പുറത്തിറങ്ങിയ ശ്രുതി ലയം കവിതാ സമാഹാരം എന്ന പുസ്തകം അദ്ദേഹത്തിന്‍റെ പരിശ്രമ ഫലമാണ് ..
സ്വസ്തി ..നികുഞ്ജം..ഇങ്കിലാബ് സിന്ദാബാദ് എന്നിങ്ങനെ മൂന്നു ബ്ലോഗുകള്‍ അദ്ദേഹത്തിന്റെതായുണ്ട് ഓരോ ബ്ലോഗും വ്യതസ്തമായ വായനാനുഭവമാണ് വായനക്കാര്‍ക്ക് നല്‍കുന്നത് ....ഇങ്കിലാബ് സിന്ദാബാദ് എന്ന ബ്ലോഗ്‌ ശക്തമായ ഇടതു പക്ഷ ചിന്താഗതി വെച്ചു പുലര്‍ത്തുന്ന വിപ്ലവ കവിതകള്‍ കൊണ്ട് സമൃദ്ധമാകുമ്പോള്‍ മറ്റു രണ്ടു ബ്ലോഗുകളും ജീവിത ഗന്ധിയായ കവിതകള്‍ അലങ്കരിച്ചിരിക്കുന്നു ...എഴുത്തു അദ്ദേഹത്തിനു സമൂഹത്തോട് കലഹിച്ചും സമരസപ്പെട്ടും തന്‍റെ നിലപാടുകള്‍ വിളിച്ച് പറയാനുള്ള മാധ്യമമാണ് ..അത് അദ്ദേഹം ഒട്ടും കലര്‍പ്പില്ലാതെ പറയുകയും ചെയ്യുന്നു..

മനോഹരമായി ചെയ്തിരിക്കുന്ന സ്വസ്തിഎന്ന ബ്ലോഗിലേക്ക് എത്തി നോക്കുമ്പോള്‍ .
ജനിച്ച നാട്ടില്‍ നിന്നും പാലായനം വന്ന കാശ്മീരി പണ്ഡിറ്റ്‌കളുടെ ആത്മ നൊമ്പരമായ വൃക്ഷത്തിന്റെ വേരുകള്‍ ...


ഒരു മടക്ക യാത്രക്കായി
മനസ്സോരുക്കി വച്ച്
വേരറ്റ ശിഖിരങ്ങള്‍ പറിച്ചെറിഞ്ഞു
ഇലപൊഴിച്ചു ജീര്‍ണിച്ചു
കണ്ണീരോഴുക്കി പലായനം
ചെയ്തൊരഭയാര്‍ത്തി.


നിരാശ മുഖ മുദ്രയാക്കിയ ഇന്നത്തെ യുവത്വത്തിന്റെ ആത്മ സംഘര്‍ഷം മനോഹരമായി വരച്ച്‌ കാട്ടുന്ന "ഓര്‍മ്മക്കുറിപ്പുകള്‍‍ "എന്ന കവിതയില്‍ അദ്ദേഹം പറഞ്ഞു വെക്കുന്നു ..

ഇനി വാക്കുകളും
വരകളുമില്ല
നിതാന്തമായ
മൌനത്തിന്റെ
ശൂന്യത മാത്രം.


ചതിയുടെ വാരിക്കുഴികള്‍ തീര്‍ത്ത്‌ സ്വകാര്യത ഒപ്പിയെടുക്കുന്ന "ക്യാമറക്കണ്ണുകള്‍." എങ്ങനെ നമ്മുടെ ജീവിതത്തെ തകര്‍ത്ത് കളയുന്നു

എന്ന്‌ കാട്ടിത്തരുന്നു ..വായനക്കാരന്‍റെ ഉള്ളില്‍ ഒരു നോവായ്‌ പടര്‍ന്നു കയറുന്ന കവിത മനോഹരമാണ് ..
പിന്നെ ,..
വരിവരിയായ് എത്തിയ
തിരമാലകളോട്
അവള്‍ക്കോന്നേ
പറയാനുണ്ടായിരുന്നുള്ളൂ

മൂന്നാംനാള്‍ഈ നശിച്ച
കരയിലെന്നെഉപേക്ഷിച്ചു
"പോകരുതേ"


ജീവിത സായാഹ്നം ശരണാലയങ്ങളില്‍ ഹോമിക്കപെടെണ്ടി വരുന്ന മനുഷ്യരുടെ ...വിലാപങ്ങളാണ് " ശാപചക്രങ്ങള്‍ " എല്ലാം നേടിയിട്ടും
ഒന്നുമില്ലാതെ എരിഞ്ഞു തീരുന്ന ജീവിതങ്ങള്‍ വായനക്കാരന്‍റെ മനസ്സില്‍ ഒരു നീറ്റല്‍ അവശേഷിപ്പിക്കുന്നു

ശരണാലയങ്ങളില്‍
ശാപചക്രങ്ങളില്‍
തിരിയുന്നതാരുടെ
പിടയുന്ന നോവുകള്‍
അവയിലെന്നുണര്‍വിന്റെ
ദീര്‍ഘ നിശ്വാസങ്ങള്‍
ഇല പൊഴിച്ചിരുളിന്റെ
സ്നേഹം നുകര്‍ന്നതും

മനോഹരവും അര്‍ത്ഥ വ്യാപ്തിയുള്ളതുമായ ഒട്ടനവധി കവിതകള്‍ നികുഞ്ജം എന്ന ബ്ലോഗില്‍ നമുക്ക് കാണാം ...
ഹെല്‍മെറ്റ്‌ എന്ന കവിത നിയമങ്ങള്‍ എങ്ങനെ നോക്ക് കുത്തികള്‍ ആകുന്നു എന്നത് തെല്ലൊരു ഹാസ്യാത്മകതയോടെ അവതരിപ്പിച്ചിരിക്കുന്നു .
"പിടിക്കൂ അവരെ "...
കാഴ്ച്ചക്കാര്‍ ആക്രോശിക്കുന്നു
നിയമ പാലകര്‍
ഉപദേശിക്കുന്നു
"അരുത് : അവര്‍ ഹെല്‍മറ്റു ധരിച്ചിട്ടുണ്ട് "
ശൂന്യതയിലെക്കൊരു വാതില്‍ ...ജയ്‌ മഹാത്മജി ..ഒരു നായ കുരയ്ക്കുന്നു..നിങ്ങളുടെ സൂര്യനെ അപഹരിച്ചു ..പിഴച്ചവന്‍ ..അങ്ങനെ വായിക്കപ്പെടേണ്ട ഒരുപാട് കവിതകള്‍ നികുഞ്ജം എന്ന ബ്ലോഗില്‍ ഉണ്ട് ...
വിപ്ലവ ചിന്തകള്‍ക്കും കവിതകള്‍ക്കുമായി ഇങ്കിലാബ് സിന്ദാബാദ് എന്ന ബ്ലോഗ്‌ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു ..
അഗ്നിയായ് പടരും ഞാന്‍ ...ചങ്കിലെ ചോരയാല്‍ ചുവപ്പിച്ചതാണ് ഞാന്‍ ..നാണിക്കൂ മല നാടേ ..രക്ത സാക്ഷി ..എന്നെ കവിതകളെല്ലാം ശക്തമായ ഇടതു പക്ഷ കവിതകളാണ് ..പലതും അദ്ദേഹം തന്നെ ആലപിച്ചു യൂ ട്യൂബില്‍ ചേര്‍ത്തിട്ടുണ്ട് ..

അനില്‍ കുരിയത്തി എന്ന അനുഗ്രഹീത കവി ബ്ലോഗ്‌ വായനക്കാരും മുഖ്യധാര വായനക്കാരും ശ്രദ്ധിക്കപ്പെടേണ്ട ഒരു കവിയാണ്‌ എന്നാല്‍
അര്‍ഹതപ്പെട്ട അംഗീകാരം ഇദ്ദേഹത്തിനു കിട്ടിയിട്ടില്ല ...വരും നാളുകളില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെടും എന്ന്‌ തന്നെ നമുക്ക് പ്രത്യാശിക്കാം ..............

Read more...

മുല്ലപ്പൂക്കള്‍ ( സൈനുദ്ധീന്‍ ഖുറൈഷി)

Tuesday, June 8, 2010


ബ്ലോത്രം സ്പെഷ്യല്‍

ബ്ലോഗ്‌ പരിചയം-മുല്ലപ്പൂക്കള്‍ ( സൈനുദ്ധീന്‍ ഖുറൈഷി)


സൈനുദ്ധീന്‍ ഖുറൈഷിയെ കുറിച്ച് :
തൃശൂര്‍ ജില്ലയില്‍ തിരുനെല്ലൂര്‍ ഗ്രാമത്തില്‍ ജനനം ..പൂവത്തൂര്‍ സെന്റ്‌ ആന്റണീസ് യു പി സ്കൂള്‍ ,
പാവറട്ടിയിലെ സെന്റ്‌ ജോസഫ്‌ സെക്യൂരിറ്റി സ്കൂള്‍ ..ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ഉന്നത ബിരുദം
നേടി ..കഴിഞ്ഞ ഇരുപതു വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുന്നു ..
കഥ ..കവിത .ഗാനരചന ..മാപ്പിളപ്പാട്ട് രചന എന്നീ രംഗങ്ങളില്‍ സംഭാവനകള്‍ ..പ്രശസ്ത മാപ്പിളപ്പാട്ട്
ഗായകന്‍ മര്‍ഹൂം ഗുല്‍ മുഹമ്മദ്‌ ബാവയുടെ കൊച്ചു മകനും മാപ്പിളപ്പാട്ടിലെ സുല്‍ത്താനെന്നു വിശേഷിപ്പിക്കാവുന്ന
ജനാബ് കെ ജി സത്താരിന്റെ അനന്തരവനുമാണ് ശ്രീ സൈനുദ്ധീന്‍ ഖുറൈഷി.സംഗീത രംഗത്തും തന്റേതായ
സംഭാവനകള്‍ ഇദ്ധെഹത്തിന്റെതായിട്ടുണ്ട് ..2009 ഇല്‍ പുറത്തിറങ്ങിയ മാഷാ അല്ലാ..എന്നാ ഈസ്റ്റ്‌ കോസ്റ്റ് ആല്‍ബം
ശ്രീ സൈനുദ്ധീന്റെ രചനയും സംഗീതവുമാണ് ...
ശ്രീ കെ വി അബൂബക്കരിന്റെയും കെ ജി സൈനബയുടെയും മക്കളില്‍ അഞ്ചാമനാണ് ..
ഭാര്യ ..ജാസ്മിന്‍ ..മക്കള്‍ ..സുഹൈല്‍ ..സര്മീന സൈനബ് ..സുഹൈറ സൈനബ്..
കൂടുതല്‍.....

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആയ "കൂട്ടത്തില്‍ "വളരെയധികം വായിക്കപ്പെടുന്ന എഴുത്തുകാരന്‍ അച്ചടി മാധ്യമങ്ങള്‍ക്കും അന്ന്യനല്ല...
ഇപ്പോള്‍ ഓര്‍ക്കുട്ടിലെ കൂട്ടായ്മ ആയ "ശ്രുതിലയത്തിലും " ബ്ലോഗിലും അദ്ദേഹം ഏറെ വായിക്കപ്പെടുന്നു...
ഒരു പ്രത്യേക കള്ളിയില്‍ തളച്ചിടാന്‍ കഴിയാത്ത സൈനുദ്ധീന്റെ ..കഥകളാണോ ..കവിതകളാണോ ..മാപ്പിളപ്പാട്ടുകലാണോ
അല്ലെങ്കില്‍ നോവേലെറ്റുകളാണോ മികച്ചത് എന്ന് ചോദിച്ചാല്‍ അത് ശരിക്കും കുഴക്കുന്നതായിരിക്കും ..എല്ലാ മേഖലയിലും
ഒന്നിനൊന്നു മികച്ചതാണ് അദ്ദേഹത്തിന്റെ ഓരോ രചനകളും....

അടുത്തിടെ വിവാദമായ "ഞാന്‍ പ്രവാസിയുടെ മകന്‍ " എന്ന കഥ അദ്ദേഹത്തിന്റെ മികച്ച ഒരു രചനയാണ് ..
ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുകയും ഫോര്‍വേഡ് മെസ്സേജ് ആയി ലോകമാകെ ആളുകള്‍ വായിക്കുകയും ചെയയ്ത കഥ ആരോ ഒരാള്‍ കലാകൌമുദിക്ക് അയച്ചു കൊടുക്കുകയും
കലാ കൌമുദി അത് പേരറിയാത്ത ആരുടെയോ എന്ന് എഴുതി പ്രസിദ്ധീകരിക്കുകയും ..
പിന്നീട് ശക്തമായ പ്രധിഷേധം ഉയരുകയും കലാകൌമുദി തെറ്റ് തിരുത്തുകയും ഉണ്ടായി ..
"മുല്ലപ്പൂകള്‍ "എന്ന അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ തികച്ചും വ്യത്യസ്ത മായ ഒരു വായാനാ അനുഭവമാണ് ..
ഗൌരവമായ വായന ആവശ്യപ്പെടുന്നു ഓരോ കവിതകളും കഥകളും..
'പെറ്റു പെറ്റു മച്ചിയാകുംപോള്‍ 'എന്ന കവിത പ്രവാസ ജീവിതത്തിന്റെ നേര്‍ കാഴ്ച കളാണ് ,,
ജീവിതം മുഴുവന്‍ കരവപ്പശുക്കലായി അലഞ്ഞു ..ജീവിത സായാഹ്ന്നത്തില്‍ കറവ വറ്റി
ഏതെങ്കിലും ഒരു കോണില്‍ അവഗണ യുടെ കയ്പ്പ് നീര്‍ കുടിച്ചു കഴിഞ്ഞു കൂടാന്‍ വിധിക്കപ്പെട്ട ജീവിതങ്ങള്‍
മനോഹരമായി പറഞ്ഞിരിക്കുന്നു..
ഇത് അദ്ദേഹത്തിന്‍റെ തന്നെ വാക്കുകള്‍..
"ഒരു വെറും മൊഴിയില്‍ നിന്ന് പല ജീവിതങ്ങളിലേക്ക് പടരുകയായിരുന്നു ചിന്തകള്‍.
പ്രവാസികളും അവരുടെ ഭാര്യമാരും ഇതില്‍ ഒരേ ബിംബം കൊണ്ട് പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
നാട്ടില്‍ തന്നെ ആരോഗ്യമുള്ള കാലം വരെ കുടുമ്പത്തിന് വേണ്ടി കഷ്ടപ്പെടുന്നവരും പിന്നെ ശിഷ്ടകാലം കഴിയാന്‍ ഒരു തൊഴുത്ത് പോലും അന്യമാവുകയും ചെയ്യുന്ന വാര്‍ദ്ധക്യവും ഒക്കെ വരച്ചിടാന്‍ ശ്രമിച്ചിരിക്കുന്നു."
പര്‍ദ എന്ന കവിതയില്‍ അദ്ദേഹം പറയുന്നു ...
തുണിയുടുക്കാത്തതല്ല തെറ്റ്!

തുണിയില്ലായ്മയെ
പുകഴ്ത്തി

സ്വയം
നഗ്നനായപരരെ നഗ്നരാക്കും

നിന്റെ കവിതയാണ് തെറ്റ്!

ന്യായാസനത്തിലും
നനവ് പടരുന്നു..!!

കഴുവേറ്റുകീ
..കവിയെ, കവിതയേയും........!!!

സഭ്യതയില്ലാത്ത ബിംപങ്ങള്‍ കുത്തി നിറച്ചു നഗ്നത ആഘോഷിക്കപ്പെടുന്ന ആധുനിക
എഴുത്തുകാരുടെ നേര്‍ക്കുള്ള ഒളിയമ്പാണ് കവിത ..കവിത ആധുനികം ആകണമെങ്കില്‍
അത്തരം ബിംപങ്ങളും തുറന്നെഴുത്തും വേണമെന്ന് കരുതുന്നവര്‍ പെരുകി വരുമ്പോള്‍
കവിതയുടെ പ്രസക്തി വര്‍ധിക്കുന്നു ...
ഏറെ വായിക്കപ്പെട്ട 'കുശവത്തി എന്ന കവിത
ആധുനികതയുടെ മലവെള്ള പ്പാച്ചിലില്‍ പിന്‍ തള്ളപ്പെട്ടു പോയ കുറെ പച്ചയായ മനുഷ്യ ജീവിതം വരച്ചിടുന്നു ..
മണ്ണുണ്ട് മനമുണ്ട്

തൊട്ട് മുടിയില്‍ തേക്കാന്‍.

കയ്യുണ്ട്
കലയുണ്ട്

കണ്ണില്ല
മണ്‍

തുരുമ്പെടുക്കും

പുരാവസ്തുക്കള്‍ കാണാന്‍.

യാത്രാമൊഴി ...അച്ഛന്‍ ..പാലായനം .. അഭയ ...വിത്ത്‌ കാള.. കോണ്ടം തിയറി ...കാബൂളില്‍ നിന്നു ഖേദപൂര്‍വ്വം
അങ്ങനെഒരുപാട് വ്യ്ത്ത്യസ്തമായ അര്‍ത്ഥവത്തായ എത്രെയോ കവിതകള്‍ നമുക്ക് അദ്ദേഹം തന്നിട്ടുണ്ട് .
കഥകളിലേക്ക് കടക്കുമ്പോള്‍ .ഒറ്റ മുറി യിലെ കുടുമ്പങ്ങള്‍ എന്ന കഥ
തെല്ലൊരു ഹാസ്യാത്മകതയോടെ പ്രവാസ ജീവിതത്തിന്റെ നേര്‍ചിത്രം വരച്ചിടുകയാണ്..
"മലയിറങ്ങുന്ന ജിന്നുകള്‍ "എന്ന കഥ മുഖ്യ ധാരയില്‍ ഇന്നുള്ള ഏതൊരു ക്ലാസിക് കഥയോടും കിട പിടിക്കുന്ന ഒന്നാണ് ..
ഒരു സമൂഹത്തിലെ നടക്കാന്‍ പാടില്ലാത്ത അനാചാരങ്ങള്‍ എത്രെ തന്മയതത്തോടെയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്
ഓരോ കഥാപാത്രവും നമ്മോടു നേര്‍ക്ക്‌ നേരെ സംവധിക്കുകയാണ് ..ബുഖാരി തങ്ങളും ആമിനയും അവറുട്ടിയും നമ്മളില്‍ ഒരാളാണ് ..
"മുട്ടനാടിന്റെ മണമായിരുന്നു അവറുട്ടിക്ക്.!
മരണം നടന്ന വീടുകളില്‍ മയ്യത്ത് കുളിപ്പിക്കാനും ഖബര്‍ കിളക്കാന്‍ സഹായിച്ചും നടന്നിരുന്ന അവറുട്ടിക്ക് മയ്യത്തിന്റെ മണമായിരുന്നെന്ന് അവള്‍ക്ക് തോന്നിയിട്ടുണ്ട്.
അത്തറിന്റെയും പനിനീരിന്റേയും സമ്മിശ്ര ഗന്ധത്തില്‍ വെളുത്ത വസ്ത്രത്തില്‍ *കഫന്‍ ചെയ്യപ്പെട്ട മയ്യത്തുകളുടെ ആത്മാവുകള്‍ അവറുട്ടിയുടെ ചുറ്റും നൃത്തം വെയ്ക്കുന്നതായി കണ്ട് അവള്‍ ഭയന്നിരുന്നു. എന്നാല്‍ ഇതെല്ലാം അതിന്റെ പാരമൃതയിലെത്തിയത് ബുഖാരിത്തങ്ങളുടെ മന്ത്രണങ്ങള്‍ക്ക് ശേഷമായിരുന്നെന്നും അവള്‍ അറിയുന്നു.
വായക്കു ശേഷവും നമ്മ വിടാതെ പിന്തുടരുന്ന കഥ സൈനുധീന്റെ മികച്ചതില്‍ മികച്ച കഥയാണ്‌ ..
സുഹറ..സ്വപ്നാനന്തരം ..കൈ രണ്ടിലും മൈലാഞ്ചി ..അവന്‍റെ കഥ ,,ആരുടെയൊക്കെയോ കഥ ..
അങ്ങനെ കഥകളുടെ ഒരു ലോകം തന്നെ അദ്ധേഹത്തിന്റെ ബ്ലോഗില്‍ നമുക്ക് കാണാം ..

ഗൌരവത്തോടെ വായനയെ സമീപിക്കുന്നവര്‍ക്ക് ഒരു അക്ഷയ ഘനി തന്നെയാണ് ശ്രീ സൈനുദ്ധീന്‍ ഖുറൈഷി യുടെ മുള്ള പ്പൂക്കള്‍ എന്ന ബ്ലോഗ്‌
തുറന്നിടുന്നത് ...ഇലക്ട്രോണിക് മീഡിയയില്‍ ഇന്ന് ഏറെ വായിക്കപ്പെടുന്ന സാഹിത്യകാരന് അര്‍ഹതപ്പെട്ട അംഗീകാരം മുഖ്യധാര
മാധ്യമങ്ങള്‍ കൊടുക്കാത്തത് സാഹിത്യത്തില്‍ ഇന്ന് കാണുന്ന പാര്‍ഷവല്‍ക്കരണത്തിന്റെ മറ്റൊരു ഉദാഹരണം മാത്രം ...കലാ കൌമുദി പോലും
അദ്ദേഹത്തിന്‍റെ രചന പേര് വെക്കാതെ പ്രസിദ്ധീ കരിച്ചു എന്നറിയുമ്പോള്‍ അതിന്‍റെ ഗൌരവം നമുക്ക് ഊഹിക്കവുന്നതെയുള്ളൂ..
പിന്നീട് സമ്മര്‍ ദ്ധങ്ങളുടെ ഫലമായി അവര്‍ തിരുത്തി എങ്കിലും...

>>കൂട്ടം സോഷ്യല്‍ നെറ്റ് വോര്‍ക്കില്‍ അദ്ദേഹത്തെ വായിക്കാന്‍ http://www.koottam.com/profile/ZainudheenQuraishy.


www.mullappookkal.blogspot.com

Read more...

കാവ്യ കൈരളി(ഷംസ് ബാലുശ്ശേരി)

Tuesday, June 1, 2010


ഷംസ് ബാലുശ്ശേരി ...


ഇലക്ട്രോണിക് മീഡിയയില്‍ എഴുതുന്ന വരില്‍ ഏറെ ശ്രദ്ധേയനായ കവി...
ഓര്‍ക്കുട്ടിലെയും ബ്ലോഗിലെയും സജീവസാന്നിധ്യമായ ഇദ്ദേഹത്തിന്റെ കവിതകള്‍ വളരെ യധികം
ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ് ..
സമൂഹത്തിലെ അനീതികള്‍ ക്കെതിരെ സന്ധിയില്ലാത്ത സമരമാണ് അദ്ധേഹത്തിന്റെ ഓരോ കവിതകളും...
ഒരു കവിതയും വായനക്കാരില്‍ ചലനങ്ങള്‍ ഉണ്ടാക്കാതെ പോയിട്ടില്ല...
കവിത അദ്ദേഹത്തിനു വെറും നെരംപോക്കിനായുള്ളതല്ല..
അക്ഷരങ്ങള്‍ പച്ചയ്ക്ക് കത്തിക്കുക തന്നെയാണ് ...ശ്രീ ഷംസ് ബാലുശ്ശേരി...

എന്‍റെയച്ചനും മുത്തച്ചനും
നടന്നു ചുവപ്പിച്ച വഴിയാണിത് .
നിന്‍റെ വഴിയിലെ
ചോപ്പ് വാര്‍ന്ന് പോകുമ്പോള്‍ ...
എന്‍റെ ചോരയിലെ ചോപ്പ്‌
നീയെടുത്ത് കൊള്‍ക .

ഒരു സാമൂഹിക പ്രതിബദ്ധത യുള്ള എഴുത്തുകാരന്റെ
സത്യസന്ധത ഈ വരികളില്‍ നമുക്ക് കാണാം ..
നാല്‍പ്പതിലേറെ കവിതകള്‍ ഉള്ള അദ്ദേഹത്തിന്‍റെ കാവ്യ കൈരളി.... എന്ന ബ്ലോഗ്‌ .
വായനയെ ഗൌരവമായി എടുക്കുന്ന ബ്ലോഗ്‌ വായനക്കാര്‍ വായിച്ചിരിക്കെണ്ടാതാണ് ...


മലബാറിലെ കാക്ക...

ഈ കവിത മതങ്ങള്‍ സമൂഹത്തില്‍ എങ്ങനെ ഇടപെടുന്നു എന്ന്‌ നമ്മോടു പറയുന്നു ...
പിറന്നു വീഴുന്ന ഓരോ കുഞ്ഞിനേയും മതങ്ങളുടെ ശക്തമായ സ്വാധീന വലയത്തില്‍ തളച്ചിടാന്‍ മതങ്ങള്‍
മുന്‍പെങ്ങുമില്ലാത്ത വിധം മത്സരിക്കുന്ന ഒരു കാലഘട്ടമാണിത്..ഒരു നേരത്തെ വിശപ്പടക്കാന്‍ ഔദാര്യമായി കിട്ടുന്ന
ഭക്ഷണത്തിനും നാണം മറക്കാന്‍ കിട്ടുന്ന വസ്ത്രത്തിനും പകരമായി മതമേലാളന്മാരുടെ ഇഷ്ടാനിഷ്ട്ടങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്ന
അനാഥര്‍ ...അവരുടെ അനാഥത്വം പോലുംചൂഷണ വിധേയമാകുന്നുണ്ട് ..
നീ ഭൂമിയില്‍ അനുഭവിക്കുന്ന ദാരിദ്ര്യം നാളെ നിനക്ക് കിട്ടാനുള്ള സ്വര്‍ഗ്ഗ ആണെന്ന പ്രലോഭനത്തില്‍
വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ സ്വര്‍ഗ്ഗ രാജ്യമാകെ വളച്ചു കെട്ടി വീതിച്ചു എടുക്കുമ്പോള്‍ ..
ഷംസിന്റെ ഈ വരികള്‍ പ്രസക്തമാകുന്നു .....


സ്വര്‍ഗ്ഗഭൂമി മേലാളര്‍ വളച്ചു കെട്ടി
വാഗ്ദത്ത സ്വര്‍ഗ്ഗവും നഷ്ടമാകുന്നു...
പൊതികെട്ടിയ നേര്‍ച്ചചോറു വാങ്ങി

നെറ്റിയിലെ ഇല്‍മുകള്‍ പൊട്ടികീറി ..


കവിത അനുവാചകരെ പുറമേ സ്പര്‍ശിച്ചു കടന്നു പോയാല്‍ പോരാ..അത് ഹൃദയത്തില്‍ തട്ടണം ..ഒരു ചലനം ഉണ്ടാകണം
സമൂഹത്തോട് പറയാന്‍ കവിക്കൊരു ഒരു സന്ദേശം വേണം..അവിടെയാണ് ഷംസ് എന്ന കവി വ്യത്യസ്തനാകുന്നത്..

ചില അപ്രശസ്തമായ കാര്യങ്ങള്‍
ഒരാള്‍ കുരിശും പേറി
പള്ളിയുടെ മുറ്റത്തെത്തി

മുകളിലേക്കാനെങ്കില്‍
നീളവും വീതിയുംപോര

അരമനയിലേക്കെങ്കില്‍

തങ്കത്തില്‍ വേണം

പുരോഹിതന്‍
വിറകു കടയിലേക്കുള്ള വഴി ചൂണ്ടി

ഇത് ആരും എടുക്കില്ല

പണ്ടേ ഞാന്‍ ചുമക്കുന്നതാണ്
ക്രിസ്തു ചിരിച്ചു.


എന്ന കവിത യില്‍ എത്ര മനോഹരമായാണ് മതത്തിന്റെ ഇന്നത്തെ ദുരവസ്ഥ
വരച്ചിടുന്നത്...മതങ്ങള്‍ എന്തിനു വേണ്ടി നിലവില്‍ വന്നുവോ ..അതിന്‍റെ നേര്‍ വിപരീത ദിശയില്‍ സഞ്ചരിക്കുന്നു
...പണ സമ്പാദനമാര്‍ഗമായി മതവും മാറിപ്പോയ
ഇക്കാലത്ത് ക്രിസ്തു തിരിച്ചറിയപ്പെടുന്നില്ല എന്നതില്‍ ഒട്ടും അതിശയോക്തിയില്ല..
കലിയുഗ സത്യങ്ങള്‍ ..

നീ നഗ്നനാണെന്ന് പറയുന്ന
കുട്ടിയുടെ തല വെട്ടുകയല്ല

വളരുന്ന രാജ്യ ദ്രോഹികളെ

കുഴിച്ചു മൂടുകയാണ്.

ശൂല മുനകളാള്‍ എഴുതാനും

എഴുത്താണി മുനകളാള്‍

വധിക്കാനും

നീ പഠിച്ചു കഴിഞ്ഞു .

എന്ന കവിതയില്‍ ഫാസിസം സാഹിത്യത്തിലും ചരിത്രത്തിലും എങ്ങനെ പിടി മുറുക്കി കൊണ്ടിരിക്കുന്നു എന്ന്‌
അദ്ദേഹം കാട്ടിത്തരുന്നു...ശൂല മുനകളാള്‍ എഴുതാനും എഴുത്താണി മുനകളാള്‍ വധിക്കാനും അവര്‍ പഠിച്ചു കഴിഞ്ഞു .
ഭരണ കൂട ഫാസിസവും ..വര്‍ഗീയ ഫാസിസവും ആദ്യം ചെയ്യുന്നത്..ശബ്ദിക്കുന്നവനെ ഒതുക്കാനും അവന്‍റെ കാതും നാവും
പിഴുതു എറിയാനുമാണ് ..

മോസ്യൂളിലെ കിളിക്കൂട്ടം .. പ്രവാചകന്‍ .. ഒട്ടക മനുഷ്യന്‍ ...
ഇത് പോലെ ഓരോ കവിതയും ഓരോ അനുഭവമാക്കി മാറ്റാന്‍ ഷംസ് ബാലുശ്ശേരി
എന്ന കവിക്ക്‌ കഴിയുന്നുണ്ട് ..കുറിക്കു കൊളളുന്ന വാക്കുകള്‍ സ്വന്തമായ ഈ കവി ഇലക്ട്രോണിക് മീഡിയകള്‍ ക്കപ്പുറം
വായിക്കപ്പെടുന്ന കാലം അതി വിദൂരമല്ല...

കാവ്യ കൈരളി....എന്ന അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ വായനക്കാര്‍ക്ക് വായനയുടെ പുതിയ തലം തുറന്നിടുന്നു.

Read more...

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP